തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനയുള്ളത്, ഓപ്പൺ മുൻഗണനയില്ലാത്തത്, ഈഴവ മുൻഗണന എന്നീ വിഭാഗങ്ങളിലായി മൂന്ന് വനിത വാർഡന്റെ താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യമാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലുകളിൽ വനിത വാർഡനായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 18-41(നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 19000-35700 രൂപ.

പുരുഷൻമാരും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരും അവരുടെ അഭാവത്തിൽ തൊട്ടടുത്ത സംവരണ വിഭാഗത്തേയും/ഓപ്പൺ വിഭാഗത്തേയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ എല്ലാവിധ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 24നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.