വ്യാവസായിക പരിശീലന വകുപ്പിന്റെ മുഖ്യകാര്യാലയത്തിൽ ഡ്രൈവർ ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നത് വരെയായിരിക്കും നിയമനം.
ഏഴാം ക്ലാസ് പാസ്സ്/തത്തുല്യ യോഗ്യത ഉണ്ടാവണം. ബാഡ്ജോടുകൂടിയ ഡ്രൈവിംഗ് ലൈസൻസ് വേണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ സഹിതം 11ന് രാവിലെ 11.30ന് ട്രെയിനിംഗ് ഡയറക്ടറേറ്റ്, 4&5 നില, തൊഴിൽഭവൻ, പിഎംജി, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരത്ത് നടക്കുന്ന അഭിമുഖത്തിന് എത്തണം.