തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 350 കുടുംബങ്ങളാണ് നഗരസഭാ പരിധിയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായത്. ലായം കൂത്തമ്പലത്തിൽ നടന്ന കുടുംബ സംഗമത്തിൽ നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാ ദേവി അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ ഒ.വി സലീം, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ നിഷ രാജേന്ദ്രൻ, ഇ. കെ കൃഷ്ണൻകുട്ടി, ദീപ്തി സുമേഷ്, കെ. വി സാജു, ഷീന ഗിരീഷ്, നഗരസഭാംഗങ്ങളായ കെ.ജി സത്യവൃതൻ, രാധിക വർമ്മ, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സേവനങ്ങൾ ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു.