പാലക്കാട്: ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് (കോവിഡ് 19) സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പടരുന്ന സാഹചര്യത്തില്‍ വൈറസ് രോഗബാധ നിലവില്‍ ഭയാനകമല്ലെങ്കിലും അപകടമില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും കോവിഡ്-19 ന്റെ രണ്ടാംഘട്ടത്തില്‍ അതീവ ജാഗ്രതയും കരുതലുമാണ് ആവശ്യമെന്നും പട്ടികജാതി-പട്ടികവര്‍ഗ-പിന്നാ
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കൊറോണബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ നടക്കുന്ന ഉത്സവങ്ങളും മറ്റ് അനുബന്ധ പരിപാടികളും ഒഴിവാക്കി ആചാരങ്ങളായി മാത്രം നടത്താനാണ് നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വികസന സെമിനാറുകള്‍, ആള്‍കൂട്ടം സൃഷ്ടിക്കുന്ന പരിപാടികള്‍, രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ എന്നിവയില്‍ നിയന്ത്രണമുണ്ട്. കോവിഡ്-19 പ്രതിരോധ ബോധവത്കരണ പരിപാടികളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ-സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.
വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്ന ട്യൂഷന്‍, ടൂട്ടോറിയല്‍ കേന്ദ്രങ്ങളില്‍ നിയന്ത്രണം വേണം. ഏല്ലാം ജില്ലകളിലും വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രണങ്ങളോടെ ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ വിലയിരുത്തുകയും ചെയ്യും.
പരിസര ശുചിത്വം ഉറപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനാധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുന്നിട്ടിറങ്ങണം. ഇത് വാര്‍ഡ് തലത്തിലും വ്യാപിപ്പിക്കണം. ഹരിതകര്‍മ്മ-ആരോഗ്യ സേനാംഗങ്ങളെ വിന്യസിപ്പിക്കുന്നതില്‍ ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കണം. ആരോഗ്യ വകുപ്പ് ആരോഗ്യ-വ്യക്തിശുചിത്വത്തില്‍ നല്‍കുന്ന ബോധവത്ക്കരണവും, മാര്‍ഗനിര്‍ദ്ദേശങ്ങളും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക തലത്തില്‍ ഫലപ്രദമായി നടപ്പാക്കണം. റെയില്‍വേ-ബസ് സ്റ്റാന്റുകളില്‍ ബോധവത്കരണവുമായി ബന്ധപ്പെട്ട അനൗണ്‍സ്മെന്റുകള്‍ നടക്കുന്നതായി ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ രോഗത്തിന്റെ പ്രാധാന്യം മനസിലാക്കണമെന്നും മുറിവൈദ്യ പ്രചരണത്തില്‍ വീഴരുതെന്നും മന്ത്രി അറിയിച്ചു.
വയോജനങ്ങളില്‍ രോഗപ്രതിരോധശേഷി കുറവായ സാഹചര്യത്തില്‍ വ്യദ്ധസദനങ്ങളില്‍ സന്ദര്‍ശന നിയന്ത്രണം ആവശ്യമാണ്. അന്തേവാസികളെ പരിചരിക്കുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്ന് മന്ത്രി അറിയിച്ചു. വയോജനങ്ങളിലെ വൈറസ്ബാധ തടയുന്നതിനായി സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും വകുപ്പ് നല്‍കുന്ന വാഹനത്തില്‍ മാത്രം യാത്രചെയ്യാനും നിര്‍ദ്ദേശം നല്‍കി.
കോവിഡ് 19 ബാധയ്ക്ക് മരുന്നില്ല, എന്നാല്‍ സാധാരണ രോഗലക്ഷണങ്ങളാണ് ഉളളത്. അത് തന്നെയാണ് ഈ രോഗ ബാധയുടെ സങ്കീര്‍ണ്ണതയെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ കരുതലും ജാഗ്രതയുമാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധിയെന്നും മന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ അറിയിച്ചു. ഹോം ക്വാറന്റൈനിലുള്ളവരുടെ കൂടെയുളളവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും പറയുന്ന വിവരങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനിന്റെ ആവശ്യകതയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും നല്ലരീതിയില്‍ ബോധ്യപ്പെടുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍, കുടുബശ്രീ മുഖേന സഹായം ഉറപ്പാക്കണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. കൂടാതെ, തമിഴ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ രോഗബാധയെക്കുറിച്ചുള്ള ബോധവത്കരണം തമിഴ് ഭാഷയില്‍ തുടരുന്നത് നിലനിര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.ബാബു, കെ.ഡി പ്രസേനനന്‍, മുഹമ്മദ് മുഹ്സിന്‍, പി.ഉണ്ണി, കെ.വി വിജയദാസ്, പി.കെ ശശി, വി.ടി ബല്‍റാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമിളാ ശശിധരന്‍, എ.ഡി.എം ടി.വിജയന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ റീത്ത, ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.