കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, ആരോഗ്യ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ജില്ലയില്‍ പൊലീസ് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സ്ത്രീ പൊതു സമ്പര്‍ക്കം നടത്തിയത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് സംഘം പിന്തുടര്ന്ന് പിടികൂടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. കോവിഡ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് താനൂര്‍, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ ഒരോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.