സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്താൽ കെൽട്രോൺ രൂപകൽപ്പന ചെയ്ത ആധുനിക ടൂറിസ്റ്റ് ഇൻഫർമേഷൻ കിയോസ്‌ക്ക് ജില്ലയിൽ പ്രവർത്തനം തുടങ്ങി. വൈഫൈ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടച്ച് സ്‌ക്രീൻ കിയോസ്‌ക്കിന്റെ ഉദ്ഘാടനം ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എം. ഹുസൈൻ, ഡി.ടി.പി.സി മാനേജർ പി.പി. പ്രവീൺ എന്നിവർ പങ്കെടുത്തു.
