എറണാകുളം: നഗരത്തിന് സമീപമെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്ന താന്തോന്നിത്തുരുത്തിൽ സഹായഹസ്തവുമായി ജില്ലാ കളക്ടർ എസ്. സുഹാസ് എത്തി. 65 കുടുംബങ്ങൾ ഉള്ള താന്തോന്നിത്തുരുത്തിലേക്കുള്ള ഏക ഗതാഗത മാർഗം വഞ്ചിയാണ്.
ലോക്ഡൗൺ കാലത്തെ തുരുത്ത് നിവാസികളുടെ ജീവിത സാഹചര്യമറിയാൻ ബുധനാഴ്ച രാവിലെ ഇവിടെ എത്തിയ ജില്ലാ കളക്ടർ അരിയും പലവ്യഞ്ജനവും അടക്കം 17 അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ കുടുംബങ്ങൾക്ക് കൈമാറി.
സ്ഥിര വരുമാനക്കാരല്ലാത്ത ഇവിടുള്ള കുടുംബങ്ങളുടെ അവസ്ഥ അറിയാനും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ നൽകാനുമാണ് തുരുത്തിലെത്തിയതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കൊച്ചിൻ ഷിപ് യാർഡാണ് തുരുത്ത് നിവാസികൾക്കായുള്ള കിറ്റുകൾ സംഭാവനചെയ്തത്. കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ് ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.