പത്തനംതിട്ട  ജില്ലയിലെ വിവിധ താലൂക്കുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് സര്‍ക്കാര്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കോവിഡ് 19 മൂലം കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍ ഇനിയുമുണ്ടെങ്കില്‍ എത്രയും വേഗം ബന്ധപ്പെട്ട താലൂക്ക്/ വില്ലേജ് ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഈ അവസരം കുടുങ്ങി കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളും ഉപയോഗപ്പെടുത്തണം. ബന്ധപ്പെട്ട തഹസീല്‍ദാര്‍/അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മുഖേന ട്രെയിന്‍ സമയ വിവരങ്ങള്‍ ലഭിക്കുന്നത് അനുസരിച്ച് ഏതു സമയത്തും യാത്ര പുറപ്പെടുന്നതിന് അതിഥി തൊഴിലാളികള്‍ സജ്ജരായിരിക്കണം. ഇക്കാര്യം ബന്ധപ്പെട്ട കരാറുകാര്‍ അവരുടെ കീഴിലുള്ള അതിഥി തൊഴിലാളികളെ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.