കൊച്ചി: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2017 ഡിസംബറിൽ നടത്തിയ പി.ജി.ഡി.സി.എ/ഡി.സി.എ/ഡി.ഡി.റ്റി.ഒ.എ/സി.സി.എൽ.ഐ.സി എന്നീ കോഴ്സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീകഷാ കേന്ദരങ്ങളുമായി ബന്ധപ്പെട്ടാൽ അറിയാം. കൂടാതെ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റിലും (www.ihrd.ac.in) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടഉണ്ട്. പുനർമൂല്യനിർണയത്തിനുളള അപേക്ഷകൾ ഫെബ്രുവരി 26- വരെ അതതു പരീക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കാം.
