ദുരന്തത്തില്‍ പെടുന്നവരുടെ പരുക്കിന്റെ സ്വഭാവമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതിയും മാറണം. രക്ഷാപ്രവര്‍ത്തകര്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൗത്യംതന്നെ വിഫലമായേക്കാം. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടേതാണ് മുന്നറിയിപ്പ്.
ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൊല്ലം ഫാത്തിമ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ആര്‍ക്കോണം നാലാം ബറ്റാലിയനിലെ കമാന്‍ഡോകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പുതുപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി ശാസ്ത്രീയ രക്ഷാപ്രവര്‍ത്തന രീതികള്‍ അവതരിപ്പിക്കുകയും ചെയ്തു.
അപകടസ്ഥലത്ത് സ്വാഭാവികമായും ആദ്യം എത്തുന്ന പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സബ്കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. തീരപ്രദേശവും ഒട്ടേറെ വ്യവസായ ശാലകളുമുള്ള കൊല്ലം ജില്ല ദുരന്തസാധ്യതാ മേഖലയാണ്. പെണ്‍കുട്ടികളടക്കം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ സന്നദ്ധരാകണം-സബ് കളക്ടര്‍ നിര്‍ദേശിച്ചു.
നേരത്തെ ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ കോളജിലും അമൃത എന്‍ജിനീയറിംഗ് കോളജിലും പരിശീലന പരിപാടി നടത്തിയിരുന്നു. തീരമേഖലയിലെയും രാസ അപകട മേഖലകളിലെയും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണവും പ്രായോഗിക പരിശീലനവുമുണ്ടായിരുന്നു. ഇതോടൊപ്പം പ്രാഥമിക ചികിത്സാ രീതികളെക്കുറിച്ചും അവബോധം നല്‍കി.
ദുരന്തനിവാരണ പ്രതികരണ സേനയുടെ പന്ത്രണ്ടംഗ സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍ശിയത്. ദുരന്തനിവാരണ അതോറിറ്റി സയന്റിഫിക് ഓഫീസര്‍ ഡോ. ആന്‍ഡ്രൂസ് സ്‌പെന്‍സര്‍
ഏകോപനം നിര്‍വഹിച്ചു.