സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഒളപ്പമണ്ണ സാംസ്ക്കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ – നിയമ – സാംസ്ക്കാരിക- പാർലിമെന്ററികാര്യ മന്ത്രി എ.കെ. ബാലന് നിര്‍വഹിച്ചു. പരിത്തിപ്പിള്ളിയില്‍ നടന്ന പരിപാടിയിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്. സദാശിവന് നായര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐ.ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
