തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ക്ലാസ്സുകളിലേക്ക് ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർത്ഥിനികളും 23ന് രാവിലെ 11നകം വനിത പോളിടെക്‌നിക്കിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ 13190 രൂപ ഫീസ് നൽകണം. എസ്.സി/എസ്.ടി വിഭാഗക്കാർ 500 രൂപയാണ് അടയ്‌ക്കേണ്ടത്. പി.ടി.എ ഫണ്ട് കരുതണം. ഫീസ് എ.ടി.എം കാർഡ് മുഖേനയേ സ്വീകരിക്കൂ. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദ വിവരങ്ങൾ www.polyadmission.org/let www.gwptctvpm.org
വട്ടിയൂർക്കാവ് പോളിടെക്‌നിക്ക്: ഒഴിവുളള സീറ്റുകളിൽ പ്രവേശനം 23ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുളള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടപ്രവേശനം 23ന് കോളേജിൽ നടത്തും. രാവിലെ 10ന് ഐറ്റിഐ പാസ്സായ മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് വിഭാഗക്കാർ (റാങ്ക് 150 വരെ), 11 മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ റാങ്ക് 250 വരെയുള്ള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് ഒന്ന് മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ ലാറ്റിൻ കാത്തലിക്, പിന്നാക്ക ഹിന്ദു, മുസ്ലിം എന്നീ വിഭാഗക്കാർക്കും (റാങ്ക് 350 വരെ), പട്ടികജാതിവിഭാഗം (റാങ്ക് 600 വരെ) ഉച്ചയ്ക്ക് 2.30 മുതൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബ്രാഞ്ച് (റാങ്ക് 600 വരെയുളള എല്ലാ വിഭാഗക്കാരും) പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾ www.polyadmision.org/