തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും, ജില്ലാ പഞ്ചായത്തിലെയും സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. ജില്ലാ കളക്ടര്‍ ഡോ.നവ്‌ജേ്യാത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിന്റെ നടപടി ക്രമങ്ങള്‍.

ബ്ലോക്ക് പഞ്ചായത്ത്: സംവരണ വാര്‍ഡുകള്‍

പാറശ്ശാല
സ്ത്രീ സംവരണ വാര്‍ഡുകള്‍ : പുത്തന്‍കട, തിരുപുറം, പാറശ്ശാല ടൗണ്‍, ചെങ്കവിള, പൊഴിയൂര്‍, പൂഴിക്കുന്ന്, പുവ്വാര്‍
പട്ടികജാതി സംവരണം : പരശ്ശുവയ്ക്കല്‍

പെരുങ്കടവിള
സ്ത്രീ സംവരണ വാര്‍ഡുകള്‍ : അമ്പൂരി, വെളളറട, പെരുങ്കടവിള, പാലിയോട്, ആര്യങ്കോട്, ചെമ്പൂര്, വാഴിച്ചല്‍
പട്ടികജാതി സംവരണം : കുന്നത്തുകാല്‍

അതിയന്നൂര്‍
സ്ത്രീ സംവരണ വാര്‍ഡുകള്‍ : വെണ്‍പകല്‍, നെല്ലിമൂട്, ലൂര്‍ദ്ദുപുരം, കരുങ്കുളം, കോട്ടുകാല്‍, വെങ്ങാനൂര്‍
പട്ടികജാതി സ്ത്രീസംവരണം : പെരിങ്ങമല
പട്ടികജാതി സംവരണം : കമുകിന്‍കോട്

നേമം
സ്ത്രീ സംവരണ വാര്‍ഡുകള്‍ : പുളിയറക്കോണം, വിളപ്പില്‍ശാല, മാറനല്ലൂര്‍, അന്തിയൂര്‍, പൂങ്കോട്, വെളളായണി,
പ്രാവച്ചമ്പലം
പട്ടികജാതി സ്ത്രീ സംവരണം : ബാലരാമപുരം
പട്ടികജാതി : പെരുകാവ്

പോത്തന്‍കോട്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : അഴൂര്‍, കുടവൂര്‍, അണ്ടൂര്‍ക്കോണം,
കണിയാപുരം, മൈതാനി, പുതുക്കുറിച്ചി
പട്ടികജാതി സ്ത്രീ സംവരണം : മുട്ടപ്പലം
പട്ടികജാതി സംവരണം : പോത്തന്‍കോട്

വെളളനാട്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : വിതുര, ആനപ്പാറ, ആമച്ചല്‍, കാട്ടാക്കട,
കിളളി, പൂവച്ചല്‍, വെളളനാട്, തൊളിക്കോട്
പട്ടികജാതി സംവരണം : വീരണകാവ്
പട്ടികവര്‍ഗ്ഗ സംവരണം : പേഴുമൂട്

നെടുമങ്ങാട്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : പനവൂര്‍, ആട്ടുകാല്‍, കരകുളം, മരുതൂര്‍,
നന്നാട്ടുക്കാവ്, വേറ്റിനാട്, തേക്കട
പട്ടികജാതി സംവരണം : ചുളളിമാനൂര്‍

വാമനപുരം
സ്ത്രീ സംവരണ വാര്‍ഡുകള്‍ : മിതൃമല, പാങ്ങോട്, ഭരതന്നൂര്‍, പെരിങ്ങമല, നന്നിയോട്, തലയില്‍, മാണിക്കമംഗലം
പട്ടികജാതിസ്ത്രീ സംവരണം : പാലോട്
പട്ടികജാതി സംവരണം : പുല്ലമ്പാറ
പട്ടികവര്‍ഗ്ഗ സംവരണം : വാമനപുരം

കിളിമാനൂര്‍
സ്ത്രീ സംവരണ വാര്‍ഡുകള്‍ : തുമ്പോട്, പഴയകുന്നുമ്മേല്‍, മഞ്ഞപ്പാറ,
പുളിമാത്ത്, കൊടുവഴന്നൂര്‍, വെളളല്ലൂര്‍
പട്ടികജാതി സംവരണം : നാവായിക്കുളം
പട്ടികജാതി സ്ത്രീ സംവരണം : വഞ്ചിയൂര്‍, കരവാരം

ചിറയിന്‍കീഴ്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : കായിക്കര, കീഴാറ്റിങ്ങല്‍, വാളക്കാട്,
കിഴുവിലം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്
പട്ടികജാതി സ്ത്രീ സംവരണം : നിലയ്ക്കാമുക്ക്
പട്ടികജാതി സംവരണം : ചിറയിന്‍കീഴ്

വര്‍ക്കല
സ്ത്രീ സംവരണ വാര്‍ഡുകള്‍ : കാപ്പില്‍, മുട്ടപ്പലം, വടശ്ശേരിക്കോണം,
മണമ്പൂര്‍, വെട്ടൂര്‍, ഇടവ
പട്ടികജാതി സംവരണം : ചെമ്മരുതി
പട്ടികജാതി സ്ത്രീ സംവരണം : ചെറുണിയൂര്‍

ജില്ലാ പഞ്ചായത്ത്: സംവരണ വാര്‍ഡുകള്‍

തിരുവനന്തപുരം
സ്ത്രീ സംവരണ വാര്‍ഡുകള്‍ : ചെമ്മരുതി, നാവായിക്കുളം, കല്ലറ,
വെഞ്ഞാറമൂട്, ആനാട്, പാലോട്, പൂവച്ചല്‍, പാറശ്ശാല, കണിയാപുരം, കിഴുവിലം, മണമ്പൂര്‍
പട്ടികജാതിസ്ത്രീ സംവരണം : ആര്യനാട്, മര്യാപുരം
പട്ടികജാതി : മലയിന്‍കീഴ്