ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ജൂൺ 11നും  കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജൂൺ 12നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

സംസ്ഥാന വിവര-പൊതുജനസമ്പർക്ക വകുപ്പ് (ഐ.&പി.ആർ.ഡി.) ഡയറക്ടറായി സബിൻ സമീദ് ചുമതലയേറ്റു. നിലവിൽ ലാൻഡ് ബോർഡ് സെക്രട്ടറിയായും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയാണ്. ഐ.&പി.ആർ.ഡി. അഡീഷണൽ ഡയറക്ടർ ജനറൽ സരിത കെ.പി.യുടെ നേതൃത്വത്തിൽ…

കോട്ടയം: മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വില്പന നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പിടക്കോഴിക്കുഞ്ഞിന് 25 രൂപയും പൂവന് അഞ്ചു രൂപയുമാണ് നിരക്ക്. ഫോണ്‍:…

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂര്‍ത്തീകരിച്ചു. എം.സി റോഡില്‍ കാരിത്താസ് ജംഗ്ഷന്‍, സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി, എസ്.എച്ച്. മൗണ്ട്, നാഗമ്പടം…

* അന്താരാഷ്ട്ര ആർക്കൈവ്‌സ് വാരാഘോഷം ആരംഭിച്ചു ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിന് സർക്കാർ  പിൻതുണ നൽകുമെന്നും പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ…

ജീവിതം ലഹരിയാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ @ ലോകകപ്പ് 2026’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്‌കൂളുകൾ പങ്കാളികളാകുന്ന…

സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂൺ 9ന് രാത്രി 11 മണി മുതൽ 10ന് രാവിലെ 6 മണി വരെ TSB online ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകുന്നതല്ല.

സർക്കാർ മെഡിക്കൽ കോളേജിലും സ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ജൂൺ 9 മുതൽ 30 വരെ  അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബി.എസ്.സി.(എം.എൽ.റ്റി.)…

കേന്ദ്ര തൊഴിൽ ഉദ്യോഗമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുവേണ്ടി  സ്പെഷ്യൽ കോച്ചിങ്ങ് സ്കീം (വിഷയങ്ങൾ: സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റിങ്ങ്, ഇംഗ്ലീഷ്, ജി.കെ, ഗണിതം) എന്ന സൗജന്യ കോഴ്സ് ജൂലൈ 1 ന് തിരുവനന്തപുരത്ത്…

ഗവൺമെന്റ് / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-2028 വർഷത്തെ ഡി.എൽ.എഡ് കോഴ്സിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  https://kbpe.kerala.gov.in/deled2026 മുഖേന ജൂൺ 15 വൈകുന്നേരം 5 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ddetvm2022.blogspot.com/, ഫോൺ: 0471-2472302.