സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം സെപ്റ്റംബർ 1ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/297/2026-ഫിൻ. തിയതി 24.08.2026 & നമ്പർ: എസ്.എസ്-1/298/2026-ഫിൻ. തിയതി 24.08.2026) വിശദാംശങ്ങൾക്കും www.finance.kerala.gov.in സന്ദർശിക്കുക.