ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതാനുഭവങ്ങളും തലമുറകളിലേക്ക് കൈമാറുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് മാതൃഭാഷയെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്.ചന്ദ്രബോസ് പറഞ്ഞു. വനിതാശിശുവികസന വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഭരണ ഭാഷ വാരാഘോഷത്തിന്റെ ‘മാറുന്ന കാലത്തില്‍ മാതൃഭാഷ’ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന് ആദ്യമായി കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയും വാക്കുകളിലൂടെയും രൂപപ്പെടുന്ന ഭാഷയാണത്. അതുകൊണ്ടു തന്നെ മാതൃഭാഷയുമായുള്ള ബന്ധം കേവലം ഭാഷാപരമായ ബന്ധമല്ല; വൈകാരികവും സാംസ്കാരികവുമായ ആത്മബന്ധം കൂടിയാണെന്ന് ഡോ.ആര്. ചന്ദ്രബോസ് പറഞ്ഞു.
വനിതാ ശിശു വികസന വകുപ്പ് ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് നിര്‍വ്വഹിച്ചു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി.എ നിഷാമോള്‍ അധ്യക്ഷത വഹിച്ചു. ജില്ല വനിതാ സംരക്ഷണ ഓഫീസര്‍ പി.ജി സവിത സംസാരിച്ചു. വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് കെ.രജീഷ് സ്വാഗതവും വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. ജീവനക്കാര്‍ക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
