എറണാകുളം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. അനീറ്റ ജോൺസൺ, കളത്തിൽ വീട് കണിയാംകുന്ന് , ആലുവ ഒന്നാം സ്ഥാനം നേടി. എറണാകുളം പുലവഴി വീട്ടിൽ കാർത്തിക ഇ വിശ്വനാഥ് രണ്ടാം സമ്മാനവും കാക്കനാട് പൂർവ എറ്റേണിറ്റിയിലെ പ്രണയ് ജയപ്രകാശ് മൂന്നാം സ്ഥാനവും നേടി.

ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ നടത്തിയ മത്സരത്തിൽ ആയിരത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തു. 30 മിനിറ്റായിരുന്നു സമയം. ഏറ്റവും കുറഞ്ഞ സമയത്തിൽ കൂടുതൽ ശരിയുത്തരങ്ങൾ നൽകിയ അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്. ഇതിൽ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിൽ കൂടുതൽ ശരിയുത്തരം നൽകിയ മൂന്നു പേരെ തിരഞ്ഞെടുക്കുകയായിരുന്നു.