ചിട്ടയായ ഭാഷാപഠനം സാധ്യമാക്കുന്നതിനു വേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഭാഷാപാഠശാല ആരംഭിക്കുന്നു. ഏപ്രില്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തുളള ഓഫീസില്‍ ലഭിക്കും.
അക്ഷരം, പദം, വാക്യം, വ്യാകരണം എന്നീ ക്രമത്തില്‍ തെറ്റില്ലാതെ മലയാളം ഉപയോഗിക്കുന്നതിനുളള കഴിവ് പഠിതാക്കളില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. പഠനകാലാവധി രണ്ടു മാസം. രാവിലെ പത്തുമുതല്‍ ഒരു മണി വരെയാണ് പഠനസമയം. ആകെ ലഭ്യമാകുന്ന സമയം 150 മണിക്കൂറായിരിക്കും. പത്തിനും പതിനഞ്ചിനുമിടയ്ക്കു പ്രായമുളളവര്ക്കുവേണ്ടി ഒരു പാഠശാലയും പതിനഞ്ചിനും ഇരുപതിനുമിടയ്ക്ക് പ്രായമുളളവര്ക്കുവേണ്ടി മറ്റൊരു പാഠശാലയും സൗജന്യമായി പ്രവര്‍ത്തിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി ഹാളില്‍ പ്രവര്‍ത്തിക്കുന്ന പാഠശാലയില്‍ പ്രഗത്ഭരായ ഗുരുനാഥന്മാരായിരിക്കും ക്ലാസുകള്‍ നയിക്കുന്നത്.
