പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. വിദ്യാലയത്തിന് പുതിയ കെട്ടിടം എന്ന നാട്ടുകാരുടെ ഏറെ നാളത്തെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ചാവക്കാട് പുത്തൻകടപ്പുറം സ്കൂൾ കെട്ടിടത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1. 72 കോടി വിനിയോഗിച്ചാണ് പുതിയ രണ്ട് നില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ നഗരസഭ അധ്യക്ഷൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ എ സി ആനന്ദൻ, വാർഡ് കൗൺസിലർ മഞ്ജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.