നടത്തറ ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന കല്യാണമണ്ഡപത്തിന്റെ നിർമ്മാണോദ്ഘാടനം ഗവ ചീഫ് അഡ്വ കെ രാജൻ നിർവഹിച്ചു.നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ പി ആർ രജിത് അധ്യക്ഷത വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.1 കോടി രൂപ ചെലവഴിച്ചാണ് പുതിയ കല്യാണമണ്ഡപം നിർമ്മിക്കുന്നത്.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി 30 സെൻറ് സ്ഥലത്ത് പഴയ കെട്ടിടത്തിനോട് ചേർന്നാണ് പുതിയ കെട്ടിടവും നിർമ്മിക്കുന്നത്. നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ലില്ലി ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ ഗണേഷ് പാണ്ഡ്യൻ, അഡ്വ സി കെ വിജയൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.