തിരുവനന്തപുരം: പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ  20 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം ധനമന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു.

കയർ മേഖലയെ ഊർജസ്വലമാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. കയർ തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കയർ വ്യവസായ രംഗത്ത് മികച്ച മുന്നേറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

200ഓളം തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന കയർ സംഘമാണ് പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘം. കയർ വകുപ്പിന്റെ നേതൃത്വത്തിൽ എൻ.സി.ഡി.സിയുടെ സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ് 20 സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.

.