തൃശ്ശൂര്‍: ജീവനക്കാരന്  കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും താൽക്കാലികമായി അടച്ചു.പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്.

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ഇന്ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും