പുല്ലഴി മൂന്ന് സെന്‍റ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച വനിതാസാംസ്കാരിക കേന്ദ്രം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ രജനി വിജു അദ്ധ്യക്ഷത വഹിച്ചു. ചേറ്റുപുഴയിലെ വനിതാകൂട്ടായ്മയ്ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നതാണ് വനിതാസാംസ്കാരിക കേന്ദ്രം. ഇവിടെ സ്ഥാപിച്ചിച്ചുള്ള എൽ ഇ ഡി ടി വി വിദ്യാര്‍ത്ഥികൾക്ക് കോവിഡ് സാഹചര്യത്തിൽ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുന്നു. ചടങ്ങിൽ ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, അഡ്വ. എം.കെ. മുകുന്ദന്‍, അങ്കണവാടി ടീച്ചര്‍ സൗമിനി ശശി തുടങ്ങിയവർ പങ്കെടുത്തു.
