- മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സി. ഉദയകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തിന്റെ 2020- 21 വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പിനായി വകയിരുത്തിയത്. പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് 15,000 മുതല്‍ 50000 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്യുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹരിലക്ഷ്മി, പി പി രാധാമണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസര്‍ ജിസ്. കെ. ജോണ്‍, സംസാരിച്ചു.
