ജില്ലയില്‍ ഒക്‌ടോബര്‍ 22 ന് 750 പേര്‍ രോഗമുക്തി നേടി.  481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, കാവനാട്, ഇരവിപുരം, മുണ്ടയ്ക്കല്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെരിനാട്, നീണ്ടകര, ശാസ്താംകോട്ട, തൃക്കോവില്‍വട്ടം, ഇടമുളയ്ക്കല്‍, വിളക്കുടി, ആദിച്ചനല്ലൂര്‍, കുളത്തൂപ്പുഴ, പൂതക്കുളം എന്നിവിടങ്ങളിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്.സമ്പര്‍ക്കം മൂലം 478 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.കൊല്ലം കോര്‍പ്പറേഷനില്‍ 174 പേര്‍ക്കാണ് രോഗബാധ.കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ(72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍(58) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.