ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഫിസിയോ തെറാപ്പി സേവനങ്ങള്‍ നല്‍കാന്‍ കലയ്‌ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജമായി. യൂണിറ്റിനൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കാന്‍ ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.
നാലര ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന്റേയും ജനറേറ്ററിന്റേയും ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല നിര്‍വഹിച്ചു.
