വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ 12 -ാം വാർഡിലെ പാരഡൈസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. 2020-21 സാമ്പത്തിക വർഷം പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കും. റോഡ് 60 ഓളം കുടുംബങ്ങൾക്ക് ഗുണം ചെയ്യും.
മുരളി പെരുനെല്ലി എം എൽ എ വിഡിയോ കോൺഫറൻസിലൂടെ നിർമാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ പത്മിനി അധ്യക്ഷയായി. ജനപ്രതിനിധികളായ കെ വി മനോഹരൻ, രത്‌നവല്ലി സുരേന്ദ്രൻ, ശോഭന മുരളി, കെ വി വേലുകുട്ടി, രതി എം ശങ്കർ, ഷീലചന്ദ്രൻ,
അപ്പു ചീരോത്ത്, പഞ്ചായത്ത് സെക്രട്ടറി സി എസ് മിനി, ഗുണഭോക്താവ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.