ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾ അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കുന്നതിന് കുട്ടനാട് താലൂക്കിലെ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസ് വഴി നവംബർ ഒമ്പതിന് നടത്തും. നടപടി ക്രമങ്ങൾ പാലിച്ച് തീർപ്പാക്കേണ്ട വഴിതർക്കം, എൽ ആർ എം കേസുകൾ, ഭൂമിയുടെ തരംമാറ്റം / പരിവർത്തനം, ലൈഫ്, പ്രളയം സംബന്ധമായ പരാതി എന്നിവ ഒഴികെയുള്ള എല്ലാ അപേക്ഷകളും പരാതികളും ഈ മാസം 22 മുതൽ 28 വരെ കുട്ടനാട് താലൂക്കിലെ അക്ഷയ സെന്റർ വഴി സമർപ്പിക്കാവുന്നതാണ്. അക്ഷയ സെന്റർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ.