കോവിഡ് 19 ബാധിതരായി പാലക്കാട് ജില്ലയിൽ നിലവിൽ 7709 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 25) ജില്ലയില് 374 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 132 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 78687 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 76631 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 343 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 420 സാമ്പിളുകൾ അയച്ചു. 23968 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 16037 പേർ രോഗമുക്തി നേടി. ഇനി 961 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 163420 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1772 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 15832 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.

24*7 കോള് സെന്റര് നമ്പര് 0491 2505264, 2505189, 2505847