454 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച 276 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 454 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -49 പേർ
ഒറ്റപ്പാലം സ്വദേശികൾ- 36 പേർ
കുലുക്കല്ലൂർ സ്വദേശികൾ- 14 പേർ
ഓങ്ങല്ലൂർ സ്വദേശികൾ -12 പേർ
പുതുശ്ശേരി സ്വദേശികൾ-11 പേർ
തിരുവേഗപ്പുറ സ്വദേശികൾ -10 പേർ വീതം
മുതുതല, പട്ടാമ്പി സ്വദേശികൾ -8 പേർ വീതം
ആനക്കര, കുഴൽമന്ദം, പെരിങ്ങോട്ടുകുറിശ്ശി, വിളയൂർ സ്വദേശികൾ – 7 പേർ വീതം
അകത്തേത്തറ, മണ്ണാർക്കാട് സ്വദേശികൾ -6 പേർ വീതം
കൊപ്പം സ്വദേശികൾ-5 പേർ
ചിറ്റൂർ-തത്തമംഗലം നഗരസഭ, നെന്മാറ, പല്ലശ്ശന സ്വദേശികൾ-4 പേർ വീതം
അലനല്ലൂർ, കൊടുമ്പ്, നാഗലശ്ശേരി, നെല്ലായ, തച്ചനാട്ടുകര, തൃത്താല, വടവന്നൂർ സ്വദേശികൾ-3 പേർ വീതം
ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കോട്ടായി, കുത്തനൂർ, മരുതറോഡ്, മാത്തൂർ, മേലാർകോട്, പട്ടഞ്ചേരി, പെരുമാട്ടി, പുതുപ്പരിയാരം, തച്ചമ്പാറ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ – 2 പേർ വീതം
ആലത്തൂർ, എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, കരിമ്പുഴ, കോങ്ങാട്, കുമരംപുത്തൂർ, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, മണ്ണൂർ, പറളി, പട്ടിത്തറ, പെരുവമ്പ്, പൊൽപ്പുള്ളി, പുതുനഗരം, തെങ്കര, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7516 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേർ കണ്ണൂർ, 21 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 63 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.