കൊച്ചി: കൊച്ചിന് കോര്‍പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ പുരോഗമിക്കുന്നു. കോര്‍പറേഷനിലെ വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ നടന്നു വരുന്നു. വൈറ്റില സോണല്‍ ഓഫീസില്‍, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, എളമക്കര പ്ലേ ഗ്രൗണ്ട്, പൊറ്റക്കുഴി എ.ഡി.എസ് ഹാള്‍, എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 മുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഗുണഭോക്താക്കള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും, റേഷന്‍ കാര്‍ഡും, 30 രൂപയും ആയി എത്തുവാനും മേല്‍ പറഞ്ഞ കേന്ദ്രങ്ങളുടെ പരിധിയില്‍പെട്ട മുഴുവന്‍ ഗുണഭോക്താക്കളും അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുവാനും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് അറിയിക്കുന്നു.
