ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- II (എസ്.സി/എസ്.റ്റി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ സ്വീകര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റാ എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിയ്‌ക്കേണ്ടതാണ്