ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലെന്‍ ഫിലിപ്പ് അദ്ധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.പി. മഹീന്ദ്രകുമാര്‍, മാക്‌സ് ഓട്ടോമേഷന്‍ എം.ഡി. ടി.ഒ. സുരേഷ്‌കുമാര്‍, മാനേജര്‍ (ഇ.ഐ) ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിസിഷന്‍ എഞ്ചിനീയറിംഗ് മേഖലയിലെ സാധ്യതകളെ സംബന്ധിച്ച് തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ യിലെ ഉദേ്യാഗസ്ഥരും, ക്ലസ്റ്റര്‍ ഇന്റര്‍വെന്‍ഷന്‍ സാധ്യതകളെ സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിലെ സി.ബി അജിത്തും, എം.എസ്.ഇ.സി.ഡി.പി ക്ലസ്റ്റര്‍ രൂപീകരണവും നടപടിക്രമങ്ങളും സംബന്ധിച്ച് എം.എസ്.എം.ഇ-ഡി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ എം. പളനിവേലും ക്ലാസ് എടുത്തു. പ്രിസിഷന്‍ എഞ്ചിനീയറിംഗ്, ജനറല്‍ എഞ്ചിനീയറിംഗ് മേഖലയിലെ സംരംഭകരും, നവ സംരംഭകരും, ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളും, വിദ്യാര്‍ഥികളും പങ്കെടുത്തു.
