മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരൊഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 28ന് നടക്കും. യോഗ്യത ബന്ധപ്പെട്ട ട്രേഡിലുള്ള മൂന്ന് വര്‍ഷ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സി.യും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 11ന് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.
