ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍മെച്ചപ്പെടുത്തി മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍തന്നെ പൊതു വിദ്യാലയങ്ങള്‍ക്ക് അവിശ്വസനീയമായ വളര്‍ച്ചയുണ്ടാക്കാനായ കാലഘട്ടമായിരുന്നു കഴിഞ്ഞ നാലരവര്‍ഷമെന്നും മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ശിലാഫലകം അദ്ദേഹം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.

ബി.സത്യന്‍ എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാന്‍, മണമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിനി ആര്‍. എസ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വര്‍ക്കല ബ്ലോക്ക് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശോഭന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സോഫിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.