ആലപ്പുഴ : മാവേലിക്കര മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 4 റോഡുകൾ പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നിർമ്മാണം പൂർത്തീകരിച്ച പ്രധാനപ്പെട്ട നാലു റോഡുകളാണ് മന്ത്രി നാടിനു സമർപ്പിച്ചത് .മൂന്ന് കോടി രൂപ ചെലവിൽ ബിഎംബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച
മാവേലിക്കര മണ്ഡലത്തിലെ കോട്ടപ്പുഴയ്ക്കൽ – തഴവ റോഡ്, 12 കോടി ചെലവിൽ നിർമ്മിച്ച കായംകുളം -പത്തനാപുരം റോഡ്, 4 കോടി ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച തോന്നല്ലൂർ -ആദിക്കാട്ടുകുളങ്ങര റോഡ് ,5 കോടി ചെലവിൽ നിർമ്മിച്ച മാവേലിക്കര -കൃഷ്ണപുരം റോഡ് എന്നീ റോഡുകളാണ് മന്ത്രി നാടിനു സമർപ്പിച്ചത്.

കായംകുളം മണ്ഡലത്തിലെ പത്തിയൂർ പഞ്ചായത്തിൽ 8882845 രൂപ ചെലവിൽ പുനർ നിർമ്മിക്കുന്ന രാമപുരം എച്. എസ്, ഏവൂർ സൗത്ത്, പത്തിയൂർക്കാല റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.