തൃശ്ശൂർ ജില്ലാ കാർഷിക സംഭരണ വിതരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ 2ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തിന് സമീപം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. ചെമ്പൂക്കാവ് കാര്‍ഷിക സമുച്ചയത്തിന്റെ എതിര്‍വശത്തായി കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 27 ലക്ഷം രൂപ വിനിയോഗിച്ച് സംഭരണ വിതരണ കേന്ദ്രം നിര്‍മിക്കുന്നത്.

സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ചടങ്ങില്‍ നിര്‍മിതി കേന്ദ്രം റീജനല്‍ എന്‍ജിനീയര്‍ സതീദേവി എ എം റിപ്പോര്‍ട്ട് അവതരിപ്പിക്കും.