സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച ചെറുതുരുത്തി ഗവ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമായി. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടം യു ആര്‍ പ്രദീപ് എം എല്‍ എ ഉദ്ഘാടനം ചെയ്തത്. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 56 ലക്ഷവും വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച 14 ലക്ഷവും അടക്കം 70 ലക്ഷം ചെലവിലാണ് സ്‌കൂള്‍ നവീകരിച്ചത്.
രണ്ട് നിലകളിലായി 8 വിശാലമായ ക്ലാസ് മുറികളും രണ്ട് ശുചിമുറികളും പുതിയ കെട്ടിടത്തിലുണ്ട്. അജിത രവികുമാര്‍, ശോഭനകുമാരി, പി.ഐ. യൂസഫ്, സുബിന്‍ ചെറുതുരുത്തി, കെ.എം.ഉമ്മര്‍, സി.എസ്.വത്സല, എ.യു.മുസ്തഫ, വിനോദ്, എം.സുലൈമാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.