ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 79.6 കോടി രൂപ മുടക്കിൽ നിർമിച്ചു പൂർത്തീകരിച്ച 14റോഡുകളുടെയും നിർമാണം ആരംഭിക്കുന്ന 3 റോഡുകളുടെയും ഉദ്ഘാടനം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് നിർവഹിച്ചു . റോഡ് നിർമാണത്തിൽ എക്കാലത്തെയും വലിയ മാറ്റമാണ് ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായാതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. റോഡ് നിർമ്മാണ രീതിയിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും ഗുണനിലവാരത്തിലും വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിലുണ്ടായിട്ടുള്ള മാറ്റം സർക്കാറിന്റെ വലിയ കുതിപ്പാണെന്നും പൊതുമരാമത്ത് വകുപ്പിന്റെ നേട്ടം കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ഏറ്റെടുത്തിട്ടുള്ള റോഡ് നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ധനകാര്യ വകുപ്പിന്റെ ഉദാരമായ സഹകരണമാണ് സംസ്ഥാനത്തെ റോഡ് വികസനം മികച്ചതാകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രാധാന അജണ്ട വികസനമാണെന്നും അതിന്റെ പ്രതിഫലനമാണ് നാട്ടിൽ കാണാൻ സാധിക്കുന്നതെന്നും സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ, കൃഷി എന്നിങ്ങനെ എല്ലാ മേഖലയിലും ഈ വികസനം കാണാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ എ എം ആരിഫ് എംപി മുഖ്യ അതിഥി ആയി. സംസ്ഥാനത്തെ റോഡ് നിർമ്മാണ മേഖലയിൽ വന്നിട്ടുള്ള മാറ്റം അഭിനന്ദനാർഹമാണെന്ന് ആരിഫ് എം പി പറഞ്ഞു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ഷീന സനൽകുമാർ, ആര്യാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത ഹരിദാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് സന്തോഷ്‌, മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര തിലകൻ, ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ ടി മാത്യു, പൊതുമരാമത്ത് എഞ്ചിനീയർ ബി വിനു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനം ചെയ്ത റോഡുകൾ…

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

1. ബഡ്ജറ്റ് വർക്ക്‌ 2018-19 എസ് എൽ പുരം റോഡ് പുനഃരുദ്ധാരണത്തിന് 4 കോടിയാണ് വകയിരുത്തിയത്. റോഡിന്റെ വശങ്ങളിലെ നീരോഴുക്ക് സുഗമമാക്കുന്നതിനായി ആവശ്യമുള്ള സ്ഥലങ്ങളിൽ കാനയും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഇന്റർലോക്കിങ് ടൈലും പാകിയിട്ടുണ്ട്.

2. നിർമ്മാണോദ്‌ഘാടനം നിർവഹിച്ച അവലുകുന്ന് പബ്ലിക് റോഡിനായി 70 ലക്ഷം രൂപയാണ് വകയിരുത്തിയത്.

3. ആസ്പിൻവാൾ -മദ്രസ റോഡ് ,ഗ്യാസ് ഏജൻസി കോമളപുരം റോഡ് ,ഗുരുപുരം -പാതിരപ്പള്ളി റോഡ് ,തലവടി -എ കെ ജി ജംഗ്ഷൻ റോഡ് പുനഃരുദാരണത്തിനായി 5 കോടിയാണ് വകയിരുത്തിയത്.

4. ഉദ്ഘാടനം ചെയ്ത ആലപ്പുഴ -മധുര റോഡ് മുഹമ്മ വരെ റീടാറിംങ്ങിനായി 10 കോടിയാണ് അനുവദിച്ചത്.

5. 65. 9 ലക്ഷം രൂപ ചിലവഴിച്ചാണ് മണ്ണഞ്ചേരി പഞ്ചായത്തിലെ കോമളപുരം പാലം മുതൽ മടയൻതോട് പാലം വരെയുള്ള റോഡിന്റെ പുനഃരുദ്ധാരണം പൂർത്തിയാക്കിയത്.

6. ആറ്‌ കോടി ചിലവഴിച്ചാണ് വലിയ കലവൂർ -എലിപ്പനം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

7. ആലപ്പുഴ മണ്ഡലത്തിലെ വാറൻ കവല -കോൾഗേറ്റ് കാവുങ്കൽ റോഡിന്റെ നിർമ്മാണത്തിനു 19.6 കോടിയാണ് അനുവദിച്ചത്.

8. നിർമ്മാണ ഉദ്ഘാടനം ചെയ്ത മണ്ണഞ്ചേരി സ്കൂൾ -കുന്നപ്പള്ളി ആലഞ്ചേരി റോഡിന് 1.5 കോടി രൂപയാണ് വകയിരുത്തിയത്.

9. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എ എസ് കനാൽ ഖാദി -ആലഞ്ചേരി റോഡിന്റെ നിർമ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.

10. 8 കോടി ചിലവഴിച്ചാണ് എഎസ് കനാൽ ഈസ്റ്റ്‌ തീരം റോഡ് മുതൽ തെക്ക് കലവൂർ പാലം വരെ യുള്ള റോഡ് നിർമ്മിച്ചത്.

11. ഒരു കോടി ചിലവഴിച്ചാണ് കലവൂർ മണ്ണഞ്ചേരി റോഡ് പുനഃരുദ്ധാരണം നടത്തിയത്.

12. 19.6 കോടി ചിലവഴിച്ചാണ് കാട്ടൂർ -കലവൂർ റോഡ് പുനഃരുദ്ധാരണം നടത്തിയത്.

13. 49 ലക്ഷം രൂപ ചിലവഴിച്ചാണ് മണ്ണഞ്ചേരി പഞ്ചായത്തിലെ എൻ എച്ച് -എൻഎസ് എസ് മംഗലപുരം റോഡ് നിർമ്മിച്ചത്.

14. 100 ലക്ഷം രൂപ ചിലവിട്ടാണ് ആലപ്പുഴ അർത്തുങ്കൽ റോഡ്(മാരാരിക്കുളം ബീച്ച് ജംഗ്ഷൻ ) വരെയുള്ള റോഡ് നിർമ്മിച്ചിട്ടുള്ളത്.

15. ത്രിവേണി ജംഗ്ഷൻ കോർത്തുശ്ശേരി ബീച്ച് റോഡ് നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു.

16. ആലപ്പുഴ അർത്തുങ്കൽ റോഡ് (മാരാരിക്കുളം സൗത്ത് പഞ്ചായത്ത് തെക്കു വശം ) നിർമ്മാണത്തിന് 87 ലക്ഷം രൂപയാണ് അനുവദിച്ചത്.

17. ആലപ്പുഴ അർത്തുങ്കൽ റോഡ് (ചെട്ടികാട് ജംഗ്ഷൻ ) നിർമ്മാണത്തിനായി 50 ലക്ഷം രൂപയും അനിവദിച്ചു.