കൊല്ലം :ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ജനറല്‍ കാറ്റഗറിയില്‍ ഫിസിക്‌സ് വിഭാഗത്തിലും വിശ്വകര്‍മ്മ കാറ്റഗറിയില്‍ കെമിസ്ട്രി വിഭാഗത്തിലും ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ ആറിന് രാവിലെ 10 ന് നടക്കും. യോഗ്യത: അതത് വിഷയങ്ങളിലുള്ള പി ജി യും നെറ്റും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി ഹാജരാകണം.
