പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നാലരവര്‍ഷം കൊണ്ട് ഇടുക്കി ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘ഇടുക്കി @ ഹൈടെക്’ കൈപ്പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു. കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ കൈപ്പുസ്തകമാണ് ഇടുക്കി @ ഹൈടെക്ക്. സര്‍ക്കാരിന്റെ നാലു മിഷനുകളുടെയും പ്രധാന വകുപ്പുകളുടെയും ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ മലയാള ദിന സന്ദേശം നല്കി. ചെറുതോണിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, മുന്‍ എം എല്‍ എ കെ.കെ.ജയചന്ദ്രന്‍ , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുലോചന വി. ടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുരേഷ് പി.എസ്, കെ.എം. ജലാലുദ്ദീന്‍, പ്രഭ തങ്കച്ചന്‍, അമ്മിണി ജോസ്, ജൈവഗ്രാം സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം വി ബേബി, ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#keralagovernment