തൃശ്ശൂര്‍: ചാവക്കാട് നഗരസഭയുടെ മുതുവട്ടൂരിലുള്ള വായനശാല ആധുനികവൽക്കരിച്ചു. നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം 19 ലക്ഷം ചെലവഴിച്ചാണ് വായനശാല കെട്ടിടം നവീകരിച്ചത്. വായനക്കാർക്ക് പുസ്തകങ്ങൾ സൗകര്യപൂർവം തിരഞ്ഞെടുക്കുന്നതിനായി അലമാരയും റഫറൻസ് പുസ്തകങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഫർണിച്ചർ സൗകര്യങ്ങളോടുകൂടിയ റഫറൻസ് വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.
നവീകരിച്ച വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എം കെ അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ സി ആനന്ദൻ, കെ എച്ച് സലാം, എം ബി രാജലക്ഷ്മി, സഫൂറ ബക്കർ, കൗൺസിലർമാരായ ശാന്താ സുബ്രഹ്മണ്യൻ, കാർത്ത്യായനി ടീച്ചർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി ബി ശാലിനി, സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.