എറണാകുളം : ജില്ലയിലെ എല്ലാ ഗവ. ആശുപത്രികളിലും 41 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ . കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഫോർട്ട് കൊച്ചി താലൂക്കാശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയെ100 ബെഡുള്ള കോവിഡ് ചികിൽസാ കേന്ദ്രമാക്കിയാണ് മാറ്റിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 26 ബെഡ്ഡുകൾ നവംബർ 4 ബുധനാഴ്ച്ച മുതൽ ഇതിനായി തയ്യാറാക്കി. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ബെഡ്ഡുകളുടെ എണ്ണം ഇനിയും ഉയർത്തും. പള്ളുരുത്തിയിൽ 50 , സിയാലിൽ 167, അഡ്ലക്സിൽ 150, മൂവാറ്റുപുഴയിൽ 30, ആലുവയിൽ 25, പറവൂരിൽ 20 ബെഡ്ഡുകളും പുതുതായി ആരംഭിക്കും. ഇതിനുപുറമെ തൃപ്പൂണിത്തുറ ഗവൺമെൻറ് ആശുപത്രിയിലും കോവിഡ് ചികിത്സ സംവിധാനമൊരുക്കും. ഇത്തരത്തിൽ സർക്കാർ സംവിധാനത്തിൽ കൂടുതലായി ബി ലെവൽകാറ്റഗറിയിൽ കോവിഡ് രോഗികളെ കൂടുതലായി ചികിത്സിക്കാൻ ആകും.

പി വി എസ് ആശുപത്രിയിൽ സി കാറ്റഗറിയിൽപ്പെട്ട 60 രോഗികളെ കൂടെ കൂടുതലായി ചികിൽസിക്കാനാകും. ഒക്ടോബർ- നവംബർ മാസത്തിൽ ജില്ലയിൽ ശരാശി 3500 കോവിഡ് രോഗികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിലവിൽ ശരാശരി ആയിരത്തിൽ താഴെ മാത്രം രോഗികളാണുള്ളത്. പൊലീസുകാർക്ക് മാത്രമായി എഫ് എൽ ടി സി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ ഉടൻ പ്രവർത്തന സജ്ജമാകും. സർക്കാർ ആശുപത്രികളെ കോവിഡ് കോവിഡ് ഇതര രോഗമായി എത്തുന്ന രോഗികളെ ഒരേസമയം ചികിത്സിക്കാൻ വേണ്ട സൗകര്യം ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ നോൺ കോവിഡ് ചികിൽസ , ഡയാലിസിസ് യൂണിറ്റ് എന്നിവ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ രോഗികൾ എത്തിയാൽ കരുവേലിപ്പടി, മട്ടാഞ്ചേരി ആശുപത്രികളിൽ മകളെ ചികിത്സിക്കാൻ സൗകര്യമൊരുക്കും. എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ അഞ്ച് ഐ സി യു ബെഡ്ഡുകളും ഒരു വെന്റിലേറ്റർ സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 60 രോഗികൾക്കുള്ള കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ ടെലിമെഡിസിൻ സംവിധാനം, ലോണ്ടറി സർവീസ്, രോഗികൾക്കുള്ള ഭക്ഷണം , വാക്ക് ഇൻ സാംപിൾ കിയോസ്ക്കും ( വിസ്ക് ) ഒരുക്കിയിട്ടുണ്ട്.