ചിറയിന്‍കീഴ് പതിനാറാം മൈല്‍-വേങ്ങോട് റോഡില്‍ മുറിഞ്ഞപാലം തോടിനു കുറുകെയുള്ള പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നവംബര്‍ അഞ്ചുമുതല്‍ നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്(ബ്രിഡ്ജസ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും വേങ്ങോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തോന്നയ്ക്കല്‍ ജംഗ്ഷനില്‍ നിന്നും എ.ജെ കോളേജ്, കല്ലൂര്‍ വഴി പോകണം. ആറ്റിങ്ങലില്‍ നിന്നും വേങ്ങോട് പോകേണ്ടവര്‍ ചെമ്പകമംഗലം ജംഗ്ഷനില്‍ നിന്നും മങ്കാട്ടുമൂല, മുട്ടക്കോണം വഴി പോകണം. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പതിനാറാം മൈലിനു ശേഷം കിണ്ടിമുക്കില്‍ നിന്നും പ്ലാവറ, ഐക്കുട്ടികോണം വഴി സൊസൈറ്റി മുക്കില്‍ പോകാനാകുമെന്നും അറിയിപ്പില്‍ പറയുന്നു.
