ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫിസ് ഓൺലൈൻ കവിതാ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് വി. മധുസൂദനൻ നായർ രചിച്ച ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഒ.എൻ.വി കുറുപ്പിന്റെ ‘കോതമ്പുമണികളുമാണ്’ പാരായണത്തിനായി നൽകുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പാരായണം ചെയ്യേണ്ട വരികളെ പറ്റിയുള്ള മാർഗനിർദേശങ്ങൾ ഭരണഭാഷാ വാരാഘോഷ കവിതാ പാരായണ മത്സരത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾ കവിത പാരായണം ചെയ്യുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ https://www.facebook.com/dioprdtvpm -ൽ ഭരണഭാഷാ വാരാഘോഷ കവിതാ പാരായണ മത്സരത്തെക്കുറിച്ചുള്ള പോസ്റ്റിനു താഴെ കമന്റ് ആയി പോസ്റ്റ് ചെയ്യണം. കമന്റിനൊപ്പം വിദ്യാർഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷകർത്താവിന്റെ പേര് എന്നിവ കൂടി ചേർക്കണം. നവംബർ ഏഴിനു വൈകിട്ട് അഞ്ച് വരെവീഡിയോ പോസ്റ്റ് ചെയ്യാം. അതിനു ശേഷമുള്ള എൻട്രികൾ പരിഗണിക്കില്ല. രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് 0471-2731300