സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പണി പൂര്‍ത്തീകരിച്ച കുന്നത്തൂര്‍ താലൂക്കിലെ ശുരനാട് വടക്ക് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍ 4 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും.
മന്തി ജെ മേഴ്സിക്കുട്ടിയമ്മ, എം എല്‍ എ മാര്‍, എം പി മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കും.
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി താലൂക്കിലെ തഴവ, കല്ലേലിഭാഗം, പുനലൂര്‍ താലൂക്കിലെ കരവാളൂര്‍, കൊട്ടാരക്കര താലൂക്കിലെ നെടുവത്തൂര്‍, കൊല്ലം താലൂക്കിലെ കൊല്ലം ഈസ്റ്റ്, മയ്യനാട് എന്നീ വില്ലേജ് ഓഫീസുകളുടെയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം താലൂക്കിലെ തൃക്കടവൂര്‍, കരുനാഗപ്പള്ളി താലൂക്കിലെ തെക്കുംഭാഗം, തേവലക്കര, കൊട്ടാരക്കര വില്ലേജിലെ മൈലം എന്നീ വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും.