നെടുമ്പന ഗ്രാമപഞ്ചായത്തിലെ നല്ലിലയില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ നല്ലിലയുടെ സമഗ്ര വികസനം കോംപ്ലക്‌സിന്റെ വരവോടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
നല്ലില ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍ അധ്യക്ഷനായി. റൂറല്‍ അര്‍ബന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവില്‍ ആധുനിക സജീകരണങ്ങളോടെയാണ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്.
സ്ഥിരം സമിതി അധ്യക്ഷന്‍ ടി എന്‍ മന്‍സൂര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി സന്തോഷ്, എം വേണുഗോപാല്‍, ബി എസ് അജിത, റിനുമോന്‍, എം ചെറിയാന്‍, സംഘാടന സമിതി ചെയര്‍മാന്‍ തോമസ് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
