നാഷണല്‍ ട്രസ്റ്റ്-ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ് നടത്തി, 65 അപേക്ഷകള്‍ തീര്‍പ്പാക്കി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ഓണ്‍ലൈന്‍ ഹിയറിങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി.
ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ് സര്‍ട്ടിഫിക്കറ്റ് സംബന്ധമായ 59 അപേക്ഷകളും വസ്തുസംബന്ധമായ ആറ്  അപേക്ഷകളുമാണ്  ഹിയറിങില്‍ പരിഗണിച്ച് തീര്‍പ്പാക്കിയത്.
നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും നിയമപരമായി രക്ഷകര്‍ത്താവിനെ നിയമിക്കുന്നതിനും ഇവരുടെ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയത്തിനുമായാണ്  ഹിയറിങ് നടത്തുന്നത്.
ജില്ലാ സമിതി കണ്‍വീനര്‍ ഡി ജേക്കബ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി, ജില്ലാ രജിസ്ട്രാര്‍ ജെ ജോണ്‍സന്‍,  എസ് എല്‍ മോഹന്‍കുമാര്‍   തുടങ്ങിയവര്‍ പങ്കെടുത്തു.