കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസിന്റെയും കേരള സീനിയർ സിറ്റിസൻഫോറത്തിന്റെയു ജില്ലാ ആശുപത്രി നേത്ര രോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽസ്റ്റേഷനിൽ സൗജന്യ നേത്ര പരിശോധന കാംപ് നടത്തി. വിശ്വാസ് ഓഫീസിൽ നടത്തിയ പരിപാടി അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് ഉദ്ഘാടനം ചെയ്തു. വിശ്വാസ് വൈസ് പ്രസിഡന്റ് വി. പി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി. പ്രേംനാഥ്, സീനിയർ സിറ്റിസൻ ഫോറം ജില്ലാ പ്രസിഡന്റ് പേരൂർ രാജഗോപാലൻ, കെ. മുരളീധരൻ, പ്രേമ സതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ആശുപത്രിയിലെ നേത്രരോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. നൂറോളം രോഗികളെ പരിശോധിച്ചു.