നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും കൂടി നിർവഹിക്കപ്പെടുന്നു.

ബുധനാഴ്ച (നവംബര്‍ നാല്) വൈകിട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എ.സി.മൊയ്തീന്‍, പി.തിലോത്തമന്‍, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, വി.എസ്. സുനില്‍കുമാര്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

46 വിദ്യാലയങ്ങളില്‍ അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് സ്‌കൂളുകളും, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച 34 വിദ്യാലയങ്ങളുമുണ്ട്. ഇതില്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തിയ അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളും ഉള്‍പ്പെടുന്നു.

ശിലാസ്ഥാപനം നടത്തുന്ന 79 വിദ്യാലയങ്ങളില്‍ കിഫ്ബി ധനസഹായത്തോടെ കില എസ്.പി.വിയായ 41 വിദ്യാലയങ്ങള്‍, മറ്റു എസ്.പി.വികള്‍ നിര്‍മ്മാണച്ചുമതലയുളള അഞ്ച് വിദ്യാലയങ്ങള്‍, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം-ആറ്, കൊല്ലം-എട്ട്, ആലപ്പുഴ-മൂന്ന്, പത്തനംതിട്ട-രണ്ട്, കോട്ടയം-രണ്ട്, ഇടുക്കി-ഒന്ന്, എറണാകുളം-രണ്ട്, തൃശ്ശൂര്‍-ഒന്‍മ്പത്, പാലക്കാട്-ഒന്ന്, മലപ്പുറം-അഞ്ച്, കോഴിക്കോട്-ഒന്ന്, വയനാട്-നാല്, കണ്ണൂര്‍-രണ്ട് എന്നിങ്ങനെയാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം-12, കൊല്ലം-11, ആലപ്പുഴ- എട്ട്, പത്തനംതിട്ട-രണ്ട്, ഇടുക്കി-മൂന്ന്, പാലക്കാട്-30, മലപ്പുറം-മൂന്ന്, കോഴിക്കോട്-മൂന്ന്, കണ്ണൂര്‍-ആറ്, കാസര്‍കോട്-ഒന്ന് എന്നിങ്ങനെയാണ് ശിലാസ്ഥാപനം നടത്തുന്ന സ്‌കൂളുകളുടെ ജില്ല തിരിച്ചുളള കണക്ക്.